Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗീതു മോഹൻദാസിന്‍റെ...

ഗീതു മോഹൻദാസിന്‍റെ ടോക്‌സിക്കിൽ ഗംഗയായി നയൻതാര

text_fields
bookmark_border
ഗീതു മോഹൻദാസിന്‍റെ ടോക്‌സിക്കിൽ ഗംഗയായി നയൻതാര
cancel

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്‍റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ ശക്തമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ കാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ ഐക്കണിക് നടിമാരിലൊരാളായ നയൻതാര, ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ സാന്നിധ്യം, ഭംഗിയും അപകടവും ഒരുപോലെ പകർന്നുനൽകുന്നു.

“നയൻതാരയെ നമ്മൾക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. ഇരുപത് വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാൽ ടോക്സിക് ചിത്രത്തിൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന പ്രതിഭയാണ് നയൻതാരയിൽ നിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്. നയനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിങ് മുന്നോട്ടുപോയപ്പോൾ, നയൻതാരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണെന്നത് ഞാൻ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല — അലൈൻമെന്റാണ്. അവൾ കൊണ്ടുവന്ന ആഴവും സത്യസന്ധതയും നിയന്ത്രണവും വികാരവ്യക്തതയും കഥാപാത്രത്തിന്മേൽ ചേർത്ത പാളികളല്ല; അവൾക്കുള്ള ഗുണങ്ങളാണ്. നയൻതാര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാൻ കണ്ടെത്തി — അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും.” - എന്നാണ് ഗംഗയായി നയൻതാരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ഗീതു മോഹൻ ദാസ് പറഞ്ഞത്.


യാഷ് ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്‌സ് ഓഫിസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഓരോ അപ്ഡേറ്റിനും ചിത്രം പതിവുകളിൽ നിന്നുള്ള ധീരമായ മാറ്റം സൂചിപ്പിക്കുന്നു. മുമ്പ് കിയാര അദ്വാനി നാദിയയായി എത്തിയ കാരക്റ്റർ പോസ്റ്റർ ലുക്ക് മനോഹരതയും മറഞ്ഞിരിക്കുന്ന മുറിവുകളും ഓർമപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ കാരക്ടർ അവതരണവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീർഘമായ ഉത്സവ വാരാന്ത്യമായ 2026 മാർച്ച് 19-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nayantharageethu mohandasYashToxic Movie
News Summary - Nayantharas first look as Ganga unveiled from Yashs Toxic
Next Story