Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നു; ദുരനുഭവം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

text_fields
bookmark_border
Nayanthara About Her  marriage and motherhood
cancel

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് പല താരങ്ങളും നേരത്തെ ദുരനുഭവങ്ങൾ പുറത്തു പറഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമാ മേഖല ഒന്നാകെ ഞെട്ടിച്ച സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ

കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര.

സിനിമയിൽ കേന്ദ്ര കഥാപാത്രത്തിന്റെ റോൾ വാഗ്ദാനം ചെയ്താണ് ചിലർ തന്നെ സമീപിച്ചതെന്നും റോളിന് പകരം ‘ചില ഉപകാരങ്ങൾ’ ചെയ്തുകൊടുക്കാനാണ് അവർ ആവശ്യപ്പെട്ടതെന്നും താരം പറയുന്നു.

സിനിമയിലെ തുടക്കകാലത്താണ് ഈ അനുഭവം ഉണ്ടായത്. എന്നാൽ അത്തരം റോളുകൾ തനിക്ക് ആവശ്യമില്ലെന്ന് ശക്തമായി പറയാൻ അന്ന് തനിക്കായി എന്നും താരം വ്യക്തമാക്കുന്നു. തന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അതിനാൽ വാഗ്ദാനം നിരസിക്കാൻ സാധിച്ചുവെന്നും താരം ഈയിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിലൂടെ സിനിമാ മേഖലയിലെത്തിയ നയൻതാര 2005ൽ പുറത്തിറിങ്ങിയ അയ്യക്ക് ശേഷം തെന്നിന്ത്യൻ സിനിമാ മേഖലകളിലേക്ക് വളർന്നു. രജനീ കാന്തിനൊപ്പം ചന്ദ്രമുഖിയാണ് പിന്നീട് വന്ന സിനിമ. തൊട്ടു പിന്നാലെ നിരവധി സൂപ്പർ സ്റ്റാറുകൾക്കൊപ്പം നായികയായി.

പല വിവാദങ്ങളും നടിയെ ചുറ്റിപ്പറ്റി നടന്നപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത നടി പിന്നീട് തിരിച്ചു വന്നത് രാജാ റാണി എന്ന സിനിയമിലൂടെയായിരുന്നു. സൂപ്പർ നായിക എന്ന നിലയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന നിലയിലേക്കായിരുന്നു രണ്ടാം വരവിൽ അവരുടെ യാത്ര.

2022ൽ സംവിധായകൻ വിഘ്നേശ് ശിവനെ വിവാഹം ചെയ്ത താരത്തിന് ഇരട്ടക്കുഞ്ഞുങ്ങളും ഉണ്ട്.

ജവാൻ സിനിമയിലൂടെ ഇപ്പോൾ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് താരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara Reveals about Casting Couch
Next Story