Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി നയന്‍താരയുടെ 'രാക്കായീ'- ടീസർ

text_fields
bookmark_border
ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി നയന്‍താരയുടെ രാക്കായീ- ടീസർ
cancel

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'രാക്കായീ' യുടെ ടീസർ പുറത്തിറങ്ങി. സെന്തില്‍ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.നടിയുടെ 40-ാം പിറന്നാള്‍ ദിനത്തിലാണ് 'രാക്കായീ'യുടെ ടീസര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

കടും ചുവപ്പ് സാരിയുടുത്ത് കൈയില്‍ കത്തിയും വടിയുമായി അക്രമകാരികളുടെ വലിയ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന കഥാപാത്രമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ടീസറിലെ നടിയുടെ ആക്ഷൻ രംഗങ്ങൾ വൈറലായിട്ടുണ്ട്.

നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ 'ഷീ ഡിക്ലെയര്‍സ് വാര്‍' എന്ന വരിയോടെയുള്ള ടീസര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'എ വാര്‍ ഓണ്‍ ബീസ്റ്റ്സ്' എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര പോസ്റ്റര്‍ പങ്കുവെച്ചത്.കൈകളില്‍ തീപ്പന്തവുമായെത്തുന്ന ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്ന നയന്‍താരയുടെ ടൈറ്റിൽ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയി'ല്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്‍ ധനുഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.ഈ സാഹചര്യത്തില്‍ 'ഷീ ഡിക്ലെയര്‍സ്' വാര്‍ എന്ന പോസറ്റര്‍ പുറത്തുവന്നത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara movie RAKKAYIE - Title Teaser out
Next Story