നയന്‍താര ചിത്രം നെട്രികൺ ഇന്ന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും
text_fieldsനയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെട്രികണ്‍ വെള്ളിയാഴ്ച ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ഉച്ചക്ക് 12.15ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് 15 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാറിന് വിറ്റത്.
മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കോവിഡ് സാഹചര്യം മൂലമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന 'നെട്രികാന്‍' നിര്‍മ്മിക്കുന്നത് വിഗ്നേഷ് ശിവനാണ്. അന്ധയായിട്ടാണ് നെട്രികണില്‍ നയന്‍താര അഭിനയിക്കുന്നത്.
ചിത്രത്തില്‍ വില്ലനായി അജ്മൽ എത്തുന്നു. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്. രജ്‌നികാന്തിന്റെ 'അണ്ണാത്തെ'യാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

