സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര
text_fieldsപുതിയ സ്കിൻ കെയർ ബ്രാൻഡുമായി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ‘9സ്കിൻ’ എന്ന ചർമ സംരക്ഷണ ഉൽപന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം പ്രഖ്യാപിച്ചത്. ഉൽപന്നങ്ങളുടെ ഔദ്യോഗിക വിൽപന സെപ്റ്റംബർ 29 ന് ആരംഭിക്കുമെന്നും താരം അറിയിച്ചു.
നിരവധി സംരംഭങ്ങളുള്ള നയൻതാരയുടെ പുതിയ ബിസിനസ് സംരഭമാണിത്. ഡെർമറ്റോളജിസ്റ്റ് ഡോ. റെനിത രാജനുമായി ചേർന്ന് നേരത്തെ നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.
"ആറ് വർഷത്തെ പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. നാനോടെക്നോളജിയുടെ പിന്തുണയോടെ അമൂല്യമായ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ഉൽപന്നങ്ങൾ പ്രകൃതിദത്തമായ ഘടകങ്ങളും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. അതിശയകരമായ ചർമസംരക്ഷണ അനുഭവത്തിനായി ഞങ്ങളോടെപ്പം പങ്കുചേരൂ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

