Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകും’; നടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര

text_fields
bookmark_border
ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം
Nayanthara Malavika Mohanan commenting make-up
cancel

നടി മാളവിക മോഹനന്റെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര. 'രാജാ റാണി' എന്ന ചിത്രത്തിലെ ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും നയന്‍താര വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു മാളവികയുടെ വിമര്‍ശനം. തന്റെ പുതിയ ചിത്രമായ 'കണക്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തെക്കുറിച്ച് നയന്‍താര പ്രതികരിച്ചത്.

‘ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്. അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ്. ഐ ലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്’- മാളവിക ചോദിച്ചു.

നയന്‍താരയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘മറ്റൊരു നായികാതാരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം. അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്. ആശുപത്രി രംഗത്തില്‍ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല. അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്‍പര്യം’-നയന്‍താര വ്യക്തമാക്കി.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'കണക്റ്റ്'. നയന്‍താരയ്ക്ക് പുറമെ അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാര്‍വ്വതി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് 'കണക്റ്റ്' നിര്‍മ്മിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara hits back at Malavika Mohanan for commenting on her make-up: 'She didn't take my name but…'
Next Story