Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ സത്യപ്രിയ ജയ്ദേവായി നയൻതാര; ക്യാരക്ടർ പോസ്റ്റർ പുറത്ത്

text_fields
bookmark_border
ഒക്ടോബർ 5 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്
Nayanthara  As a Sathyapriya Jaidev In  Chiranjeevis  GodFather,  first look Poster Viral
cancel

തെന്നിന്ത്യ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോഡ്ഫാദർ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണിത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്. പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം സൽമാൻ ഖാനാണ്. നയൻതാരയാണ് നായിക.

ഇപ്പോഴിതാ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സത്യപ്രിയ ജയ്ദേവ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കസേരയിൽ ഇരിക്കുന്ന നയൻസിനെയാണ് പോസ്റ്ററിൽ കാണുന്നത്. നടി‍യുടെ ലുക്ക് പോസ്റ്റർ വൈറലായിട്ടുണ്ട്. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമാണിത്.

ഒക്ടോബർ 5 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിരഞ്ജീവിയുടെ 153ാം മത്തെ ചിത്രമാണിത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയാണ്.

ലൂസിഫറിൽ നിന്ന് വ്യത്യാസമായിട്ടാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്.ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായിരിക്കും ഇത്. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara As a Sathyapriya Jaidev In Chiranjeevi's GodFather, first look Poster Viral
Next Story