Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനയൻതാരയും വിഘ്നേഷും...

നയൻതാരയും വിഘ്നേഷും ഉടൻ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്

text_fields
bookmark_border
നയൻതാരയും വിഘ്നേഷും ഉടൻ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്
cancel

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവില്‍ തെന്നിന്ത്യന്‍ സൂപ്പർസ്റ്റാർ നയന്‍താരയും സംവിധായകന്‍ വിഘ്നേഷും വിവാഹിതരാകുന്നു. വിവാഹതിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം.

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഷാരൂഖ് ഖാന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍സ് പിന്‍മാറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മകന്‍ ആര്യന്‍ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്‍റെ സിനിമകളുടെ ഖാന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവാഹതിയതി അടുത്തതിനാൽ ഷാരൂഖ് ഖാന്‍ ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയെന്നായിരുന്നു റിപ്പോർട്ട്.

വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന നയൻതാര നൽകിയിരുന്നു. രജനികാന്തിന്‍റെ അണ്ണാത്തെയാണ് നയന്‍സിന്‍റെ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡിലും നയന്‍താരയാണ് നായിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NayantharaVignesh SivanNayanthara Wedding
News Summary - Nayanthara and Vignesh Shivan engaged, confirms the lady superstar
Next Story