Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി നയൻതാര ആശുപത്രിയിൽ

text_fields
bookmark_border
Nayanthara Admitted To Hospital  And Discharged in Few Hours
cancel

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ആശുപത്രിയിലെത്തിയ താരം ഡോക്ടറെ കണ്ട് ഏതാനും മണിക്കൂറിനകം മടങ്ങുകയും ചെയ്തു. അസുഖകാരണം വ്യക്തമല്ലെങ്കിലും, ഭർത്താവ് വിഘ്നേഷ് ശിവൻ പാകംചെയ്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ നയൻതാര ഛർദിക്കുകയും ചികിത്സ തേടുകയുമായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. സ്കിൻ ഇൻഫക്ഷന് ചികിത്സ തേടിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ലേഡി സൂപ്പർസ്റ്റാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ വാർത്തകൾ ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു.

വിവാഹത്തിന് ശേഷം നയൻതാര അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഷാരൂഖ് ഖാനോടൊപ്പമുളള ബോളിവുഡ് ചിത്രം ഉൾപ്പെടെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായി തുടരുമെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നയൻസ്-വിക്കി താരവിവാഹം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. കല്യാണ വീഡിയോയുടെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിട്ടുണ്ട്.'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. 25 കോടി രൂപക്കാണ് സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് നേടിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara Admitted To Hospital And Discharged in Few Hours
Next Story