മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ
text_fieldsനടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ആലിയ. തന്നേയും മകളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും മകളേയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ലെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
കൈയിൽ ആകെ 81 രൂപ മാത്രമേയുള്ളൂ. പോകാൻ വീടുമില്ല. അയാൾക്ക് എങ്ങനെ ഇത്തരത്തിൽ എന്നോടും മകളോടും പെരുമാറാൻ സാധിക്കുന്നുവെന്ന് അറിയില്ല. എന്റെ മകൾ കരയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നുവോ. അവൾ നടുറോഡിൽ നിന്ന് കരയുകയാണ്. ഇത് ഒരിക്കലും ഞാൻ ക്ഷമിക്കില്ല.
പുറത്തുപോയി വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ തന്നെയും മക്കളേയും വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി കാവല്‍ക്കാരെ നിയോഗിച്ചു. ഞങ്ങളെ നവാസുദ്ദീന്‍ വഴിയിലുപേക്ഷിച്ചു. സ്വന്തം പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് മകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നടുറോഡില്‍ നിന്ന് കരയുകയാണ്. ഞങ്ങളുടെ നിസ്സഹായാവസ്ഥയറിഞ്ഞ ഒരു ബന്ധു അവരുടെ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു'–ആലിയ വ്യക്തമാക്കി.
2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

