Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നവ്യ നായർ ചിത്രം ഒരുത്തിയിൽ വിനായകനും; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
cancel

നവ്യ നായർ ചിത്രം 'ഒരുത്തി'യിൽ വിനായകനും; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളചിത്രം ഒരുത്തിയുടെ ആദ്യ 'ക്യാരക്ടർ' പോസ്റ്റർ പുറത്തിറങ്ങി. വിനായകൻ പോലീസ് വേഷത്തിൽ ഉള്ള പോസ്റ്റർ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവചിരിക്കുന്നത്. മലയാള സിനിമ ലോകത്തെ നിരവധി പ്രമുഖരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.


ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ് പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്.പി.ആർ.ഒ - ആതിര ദിൽജിത്ത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navya Nair Vinayakan New Movie Oruthee by VK Prakash
Next Story