Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന സമയത്ത് കാണാൻ സാധിച്ചില്ല, കുറ്റബോധം ഏറെയുണ്ട്; ഓര്‍മ പങ്കുവച്ച് നവ്യ നായര്‍

text_fields
bookmark_border
Navya Nair Shares  Memory Of  Late Actress kaviyoor ponnamma
cancel

കവിയൂർ പൊന്നമ്മയുടെ ഓർമയിൽ നവ്യ നായർ. കാണാൻ സാധിച്ചില്ലെന്നും അതിൽ കുറ്റബോധമുണ്ടെന്നും നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'വലിയ മാപ്പ് ചോദിക്കട്ടെ പൊന്നുസേ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ.

എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും, എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ. കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ'-നവ്യ നായർ ഫേസ്ബുക്കിൽ കുറിച്ചു.

സെപ്റ്റംബർ 20 ന് വൈകിട്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ അഭിനേത്രിയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അഭിനയത്തിൽ നിന്ന്​ വിട്ടുനിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navya Nair Shares Memory Of Late Actress kaviyoor ponnamma
Next Story