Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവ്യ നായർ - വി.കെ.പി ചിത്രം 'ഒരുത്തീ'ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

text_fields
bookmark_border
നവ്യ നായർ - വി.കെ.പി ചിത്രം ഒരുത്തീക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്
cancel

ബെൻസി പ്രൊഡക്ഷൻസി​െൻറ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന വികെ പ്രകാശ് ചിത്രം 'ഒരുത്തീ'ക്ക് സെൻസർ ബോർഡി​െൻറ ക്ലീൻ U സർട്ടിഫിക്കറ്റ്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായർ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് 'ഒരുത്തീ'. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെൻറ്​ വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 'ദ ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു വരുന്നത്. ഒരുത്തിയുടെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവുമാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്​. എഡിറ്റിങ്​ ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തി​െൻറ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തി​െൻറ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - navya nair coming back vkp movie oruthee
Next Story