Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഈ മൂന്ന് പേരിൽ...

'ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ഒരാളുടെ ജീവിത സാഹചര്യത്തിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടാകും; 'പാതിരാത്രി'യിലെ കഥാപാത്രത്തെക്കുറിച്ച്' -നവ്യ നായർ

text_fields
bookmark_border
ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ഒരാളുടെ ജീവിത സാഹചര്യത്തിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടാകും; പാതിരാത്രിയിലെ കഥാപാത്രത്തെക്കുറിച്ച് -നവ്യ നായർ
cancel

മമ്മൂട്ടി നായകനായ പുഴുവിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. നവ്യ നായരും സൗബിൻ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ.

'ജീവിതത്തിൽ സ്റ്റക്കായി പോകുന്ന ചില മനുഷ്യരില്ലേ, മുമ്പിലേക്ക് എന്താണെന്ന് മനസിലാകാത്ത ചില സന്ദർഭങ്ങളിൽ, ചില ജീവിത സാഹചര്യങ്ങൾ കൊണ്ട് സ്റ്റക്കായി പോകുന്ന മനുഷ്യർ. അത്തരത്തിൽ ഉള്ളൊരു കഥാപാത്രമാണ്. എല്ലാ സ്ത്രീ കഥാപാത്രങ്ങളും നമുക്ക് കണ്ട് പരിചയമുള്ളവരായിരിക്കും. എപ്പോഴെങ്കിലും ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ഒരാളുടെ ജീവിത സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോയിട്ടുണ്ടാകും' -നവ്യ 'ക്യൂ'വിനോട് പറഞ്ഞു.

സമ്പൂർണമായ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്. കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ.

യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം - ജേയ്ക്സ് ബിജോയ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ദിലീപ് നാഥ്. ചമയം - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും ഡിസൈൻ -ധന്യ ബാലകൃഷ്ണൻ. സംഘട്ടനം പി.സി. സ്റ്റണ്ട്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ. അസോസിയേറ്റ് ഡയറക്ടർ -സിബിൻ രാജ്. പരസ്യകല - യെല്ലോ ടൂത്ത്. പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ. പ്രൊഡക്ഷൻ മാനേജർ -ജോബി ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഫോട്ടോ-നവീൻ മുരളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin ShahirMovie NewsNavya NairEntertainment News
News Summary - navya nair about pathiratri moive
Next Story