Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേശീയ പുരസ്​കാര...

ദേശീയ പുരസ്​കാര ജേതാവായ നടി സുരേഖ സിക്രി അന്തരിച്ചു

text_fields
bookmark_border
surekha sikri
cancel

മുംബൈ: ദേശീയ അവാർഡ്​ ​േജതാവായ നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യമെന്ന്​ മാനേജർ അറിയിച്ചു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു സുരേഖക്ക്​ 2020ൽ മസ്​തിഷ്​കാഘാതം സംഭവിച്ചിരുന്നു.

1978ൽ കിസ്സ കുർസി ഹേ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സുരേഖ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്​കാരം മൂന്ന്​ തവണ സ്വന്തമാക്കിയിട്ടുണ്ട്​. തമാസ്​ (1988), മമ്മോ (1995), ബദായി ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക​ാണ്​ ദേശീയ അംഗീകാരം തേടിയെത്തിയത്​.

'ബാലിക വധു' എന്ന സീരിയയിലെ കല്യാണി ദേവിയായി നിറഞ്ഞാടി കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി. 2008 മുതൽ 2016 വരെ സീരിയലിൽ അഭിനയിച്ചു.

അടുത്തിടെ ആയുഷ്​മാൻ ഖുറാനയുടെ 'ബദായി ഹോ'യിൽ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ മികച്ച തിരിച്ചുവരവ്​ നടത്തിയിരുന്നു. ചിത്രത്തിലൂടെ ​നേടിയ ദേശീയ പുരസ്​കാരം സ്വീകരിക്കാൻ അവർ വീൽചെയറിലായിരുന്നു വന്നത്​. സംവിധായിക സോയ അക്​തറിന്‍റെ നെറ്റ്​ഫ്ലിക്​സ്​ ആന്തോളജിയായ 'ഗോസ്​റ്റ്​ സ്​റ്റോറീസ്​' ആണ്​ അവസാനം അഭിനയിച്ച ചിത്രം.

ഉത്തർപ്രദേശിൽ ജനിച്ച സുരേഖ 1971ൽ നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമയിൽ നിന്നാണ്​​ ബിരുദം കരസ്​ഥമാക്കിയത്​. 1989ൽ സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്​. പിതാവ്​ വ്യോമസേന ഉദ്യോഗസ്​ഥനും മാതാവ്​ അധ്യാപികയുമായിരുന്നു. ഹേമന്ത്​ റെഗെയാണ്​ ഭർത്താവ്​. ഒരു മകനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national award winnerCardiac ArrestVeteran actorSurekha Sikri
News Summary - National award winning actress Surekha Sikri passes away due to cardiac arrest
Next Story