Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്ലാസിൽ കൂർക്കം വലിക്കാതെ ഉറങ്ങാൻ പറ്റുമോ...' 'പ്രേമലു' രസകരമായ ടീസർ പുറത്ത്

text_fields
bookmark_border
Naslen and Mamitha baiju movie Premalu Success Teaser Out
cancel

രോമാഞ്ചത്തിനു ശേഷം മലയാളസിനിമയില്‍ വീണ്ടും മറ്റൊരു കോമഡി ബ്ലോക്ക്ബസ്റ്റര്‍. ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്ത പ്രേമലു രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.ആദ്യദിനം മുതലെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം രണ്ടാം ദിവസം കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു.

ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ രസകരമായ നിമിഷങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണം. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naslen and Mamitha baiju movie Premalu Success Teaser Out
Next Story