Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉള്ളിലൊന്നും പുറത്ത് വേറൊന്നും' ; കിടിലൻ റാപ്പുമായി ഫെജോ, ആരാധകർക്ക് നാരദൻ ടീമിന്റെ ന്യൂഇയർ സമ്മാനം

text_fields
bookmark_border
ഉള്ളിലൊന്നും പുറത്ത് വേറൊന്നും ; കിടിലൻ റാപ്പുമായി ഫെജോ, ആരാധകർക്ക് നാരദൻ ടീമിന്റെ ന്യൂഇയർ സമ്മാനം
cancel

ആഷിഖ് അബു ടൊവിനോ കൂട്ടകെട്ടിലൊരുങ്ങുന്ന നാരദനിലെ ആദ്യ ഗാനം പുറത്ത്. തന്നത്താനെ എന്ന ഗാനം റാപ്പര്‍ ഫെജോയാണ് പാടി അഭിനയിച്ചിരിക്കുന്നത്. ഫെജോ തന്നെ എഴുതിയ വരികള്‍ക്ക് ഡി.ജെ ശേഖറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റ് ടോണിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

നേരത്തെ നാരദന്‍റെ' സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ടി.വിയില്‍ വാര്‍ത്ത വായിക്കുന്ന തന്നെ നോക്കി നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. മായാനദിക്ക്​ ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്ന ബോന്നാണ് നായിക. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


ജനുവരി 27 ന് ചിത്രം തിയറ്ററുകളിലെത്തും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.-



നാരദൻ സെക്കൻഡ്​ ലുക്ക്​ പോസ്റ്റർ

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naradan New Song out
Next Story