Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനാനിയുടെ ബഹുഭാഷാ...

നാനിയുടെ ബഹുഭാഷാ ചിത്രം 'ശ്യാം സിംഗ റോയ്' റിലീസ്​ തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
shyam singha roy poster
cancel

തെലുഗു സൂപ്പർ താരം നാനി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം 'ശ്യാം സിംഗ റോയ്' ഡിസംബർ 24 ന് തിയറ്ററുകളിലെത്തും. തെലുഗ​ു, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എസ്​.എസ്​. രാജമൗലി സംവിധാനം ചെയ്​ത 'ഈഗ' (ഈച്ച) എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്​ നാനി.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്​. 'ടാക്​സിവാല' ഒരുക്കിയ രാഹുൽ സംകൃത്യൻ ആണ്​ സംവിധാനം. നിഹാരിക എന്‍റർടൈൻമെന്‍റ്​സിന്‍റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ്​ നിർമാണം​. സത്യദേവ് ജങ്കയുവി​േന്‍റതാണ്​ കഥ.

ഇരട്ടവേഷത്തിലാണ്​ നാനി ചിത്രത്തിലെത്തുന്നത്. നാനിയുടെ രണ്ടാമത്തെ കഥാപാത്രമായ വാസുവിന്‍റെ ക്യാരക്​ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആദ്യം ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനിയും നായിക സായി പല്ലവിക്കൊപ്പം പ്രണയാതുരരായി പ്രത്യക്ഷപ്പെട്ട അനൗണസ്​മെന്‍റ്​ പോസ്റ്ററും കൈയ്യടി നേടിയിരുന്നു.

ബഹുഭാഷാ ചിത്രമായതിനാൽ തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരുടെറോളിലേക്ക്​ പരിഗണിച്ചത്​. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

മിക്കി ജെ. മേയറാണ്​ ചിത്രത്തിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്​. സനു ജോൺ വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്​: നവീൻ നൂലി, സംഘട്ടനം: രവി വർമ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി.ആർ.ഒ: വംശി ശേഖർ-പി. ശിവപ്രസാദ്, കേരള മാർക്കറ്റിങ്​ ഹെഡ്: വൈശാഖ് സി. വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naniShyam Singha Roy
News Summary - Nani's multi-lingual film 'Shyam Singha Roy' release date announced
Next Story