നാനിയുടെ 'ഹിറ്റ് 3' ഒ.ടി.ടിയിലേക്ക്
text_fieldsനാനി നായകനായ 'ഹിറ്റ് 3' ഒ.ടി.ടിയിലേക്ക്. മെയ് 29 ന് ചിത്രം ഒ.ടി.ടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷമുള്ള ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായിക. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.
നാനിയുടെ 32-ാമത് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മേയ് ഒന്നിനാണ് ചിത്രം തിയറ്ററിലെത്തിയത്. വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള വളരെ വയലന്റായ പൊലീസ് കഥാപാത്രമായാണ് നാനി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതും അർജുൻ സർക്കാരിന് നീതി ലഭിക്കാനുള്ള നിരന്തരമായ ശ്രമങ്ങളും ഉൾപ്പെടുന്നതാണ് ചിത്രം. മിക്കി ജെ മേയർ സംഗീതവും കാർത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഒ.ടി.ടിയിലും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

