Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`ട്രോളുകൾക്കും വിമർശനങ്ങൾക്കും നന്ദി'; `ദ പാരഡൈസിന്‍റെ' പ്രതികരണങ്ങളെ തുറന്ന മനസോടെ സ്വീകരിച്ച് നാനി

text_fields
bookmark_border
നാനി, ദ പാരഡൈസ്
cancel

തന്‍റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം `ദ പാരഡൈസിന്‍റെ' റിലീസിന് പിന്നാലെ ലഭിച്ച ട്രോളുകളിലും വിമർശനങ്ങളിലും പ്രതികരിച്ച് തെലുങ്ക് നടന്‍ നാനി. ഇത്തരം പ്രതികരണങ്ങൾ തെറ്റുകൾ കണ്ടെത്തി തിരുത്താന്‍ സഹായിച്ചെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. `നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും ഞാന്‍ കണ്ടു. രസകരമായ ട്രോളുകളും ആസ്വദിച്ചു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. നിങ്ങൾ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു' എന്ന് നാനി കുറിച്ചു.

വേറിട്ട സിനിമാ അനുഭവം പ്രേക്ഷകർക്ക് നൽകുന്നതിനാണ് `ദി പാരഡൈസ്' നിർമിച്ചതെന്നും അതിനാൽ അത് ആഘോഷിക്കാനും വിലയിരുത്താനും അവർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നുമാണ് നാനി പറയുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. `ദസറ'ക്ക് ശേഷം ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദി പാരഡൈസിനുണ്ട്. സിനിമയിലെ പ്രമേയം, അക്രമരംഗങ്ങൾ, നാനിയുടെ പ്രകടനം എന്നിവയിൽ നിരവധി ചർച്ചകളും നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Nani Responds to Criticism
Next Story