നാനിയുടെ വില്ലനായി ഷൈൻ ടോം ചാക്കോ; 'ദസ്റ' -ടീസർ പുറത്ത്
text_fieldsനാനി, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസ്റ. ചിത്രത്തിന്റെ ടീസർ പുറത്ത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്.
ഗംഭീര മേക്കോവറിലാണ് നടൻ നാനി എത്തുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ വില്ലൻ. സായ് കുമാറും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരാണ് മറ്റു താരങ്ങൾ.മാർച്ച് 30 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രംഒരേ സമയം റിലീസ് ചെയ്യും.
ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് ടീസർ നൽകുന്ന സൂചന. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി,സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്

