Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം; അച്ഛൻ മകൾ കഥ പറയുന്ന 'ഹായ് നാണ്ണ'

text_fields
bookmark_border
Nani and Mrunal Thakurs Nani 30 gets official title, release date announced with teaser
cancel

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നാനി30യുടെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ഹായ് നാണ്ണ' എന്നാണ് ചിത്രത്തിന്റെ പേര്. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് പേര്. ടൈറ്റിൽ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. നാനിയുടെ തോളിൽ കയറി ഇരിക്കുന്ന കുട്ടി മൃണാൾ താക്കുറിന് ഫ്‌ളയിങ്ങ് കിസ് കൊടുക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. നാനിയുടെയും മൃണാൾ താക്കൂറിന്റെയും കയ്യിൽ മൊബൈൽ ഫോണിൽ കാണാം. കുട്ടിയുടെ സുഹൃത്തായി മൃണാൾ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്‌സിൽ കാണാം. മൃണാൾ നാനിയെ നോക്കി 'ഹായ് നാണ്ണ' എന്ന് പറയുന്നതോടെ ഗ്ലിമ്പ്സ് അവസാനിക്കുന്നു.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ - പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nani and Mrunal Thakur's Nani 30 gets official title, release date announced with teaser
Next Story