Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനാലു ഭാഷയില്‍ ബൗ വൗ;...

നാലു ഭാഷയില്‍ 'ബൗ വൗ'; നമിത നിര്‍മ്മാതാവ്

text_fields
bookmark_border
നാലു ഭാഷയില്‍ ബൗ വൗ; നമിത നിര്‍മ്മാതാവ്
cancel

പ്രശസ്ത തെന്നിന്ത്യൻ നായിക നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന "ബൗ വൗ" തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു.

ആര്‍.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്ലാണ്​ നമിത എത്തുന്നത്​. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു.

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം പിഎസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്.

Show Full Article
TAGS:namitha bow wow movie 
Web Title - namitha to produce multi lingual movie bow wow
Next Story