
‘നല്ല നിലാവുള്ള രാത്രി’ ഒ.ടി.ടിയിൽ
text_fieldsസാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്ന് നിർമിച്ച ‘നല്ല നിലാവുള്ള രാത്രി’ ഒ.ടി.ടിയിൽ. നവാഗതനായ മർഫി ദേവസ്സി ആണ് സംവിധാനം. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കോളേജ് കാലം മുതലുള്ള നാലഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഓർഗാനിക് ഫാമിങ് മേഖലയിൽ ബിസിനസ് തുടങ്ങുന്നതും ഇവർ ഷിമോഗയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നതും അവിടെ അവർ നേരിടേണ്ടി വന്ന ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരൻ, സംഗീത സംവിധാനം- കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി- രാജശേഖരൻ, കലാസംവിധാനം- ത്യാഗു തവനൂർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
