Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയെ അവഗണിച്ച് നടന്റെ പാദയാത്ര; വേറിട്ട സിനിമ പ്രചരണവുമായി നാഗ ശൗര്യ

text_fields
bookmark_border
സെപ്റ്റംബർ 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്
കനത്ത മഴയെ അവഗണിച്ച് നടന്റെ പാദയാത്ര; വേറിട്ട സിനിമ പ്രചരണവുമായി നാഗ ശൗര്യ
cancel

വേറിട്ട സിനിമാ പ്രചരണവുമായി കന്നട താരം നാഗ ശൗര്യ. ഏറ്റവും പുതിയ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് നടന്റേയും അണിയറ പ്രവർത്തകരുടേയും പദയാത്ര തിരുപ്പതി മുതൽ വിശാഖപട്ടണം വരെ 7 ദിവസം വരെയാണ് പദയാത്ര നടത്തുന്നത്.

ആന്ധ്രാപ്രദേശിൽ സംസ്ഥാന വ്യാപകമായി പദയാത്ര നടത്തിയാണ് സിനിമയുടെ പ്രചാരണത്തിന് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. തിരുപ്പതിയിൽ പദയാത്രക്ക് തുടക്കമായി, ഇപ്പോൾ അത് മൂന്നാം ദിനത്തിൽ വിജയവാഡയിൽ എത്തിയിരിക്കുന്നു. നാട്ടുകാരെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്, കനത്ത മഴയ്ക്കിടയിലും നാഗ ശൗര്യ ഇടവേള എടുക്കാതെ പദയാത്ര നടത്തിയിരുന്നു.

സെപ്റ്റംബർ 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഐരാ ക്രിയേഷൻസിന്റെ ബാനറിൽ ഉഷ മുൽപുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെർലി സെറ്റിയയാണ് നായിക. പി ആർ ഒ - ശബരി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naga Shaurya opts for a unique promotional strategy Paada Yatra
Next Story