Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക്യാൻസറിനെ തോൽപ്പിച്ച...

ക്യാൻസറിനെ തോൽപ്പിച്ച നഫീസ അലി അഭിനയരംഗത്തേക്ക്​ തിരിച്ചെത്തുന്നു

text_fields
bookmark_border
ക്യാൻസറിനെ തോൽപ്പിച്ച നഫീസ അലി അഭിനയരംഗത്തേക്ക്​ തിരിച്ചെത്തുന്നു
cancel

ക്യാൻസറിനെ അതിജീവിച്ച നടി നഫീസ അലി അഭിനയരംഗത്തേക്ക്​ തിരിച്ചെത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ അവർ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ്​ പുറത്തുവിട്ടത്​. ''കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ്... ഞാൻ ആവേശഭരിതയാണ്​.. എങ്കിലും, ഒരുപാട്​ കാലത്തിന്​ ശേഷം കാമറയ്​ക്ക്​ മുന്നിലേക്ക്​ പോകുന്നതി​െൻറ പേടിയുമുണ്ട്​...'' -നഫീസ അലി ഇൻസ്റ്റാഗ്രാമിൽ എഴുതി.

ഒട്ടേറെ പേരാണ് 64കാരിയായ നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്. ക്യാൻസര്‍ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് അവർ സിനിമയില്‍ അഭിനയിക്കുന്നത്. ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍. മമ്മൂട്ടി നായകനായ ബിഗ്​ ബിയിലൂടെ മലയാളത്തിലും നഫീസ അലി അരങ്ങേറ്റം കുറിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nafisa Ali
News Summary - Nafisa Ali to make comeback in films
Next Story