ഫാന്റസി കോമഡിയുമായി നാദിർഷ; ‘മാജിക് മഷ്റൂം’ ജനുവരി 23ന് തിയറ്ററുകളിലേക്ക്
text_fieldsഅമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂം' ജനുവരി 23ന് പ്രദർശനത്തിനെത്തുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ചിത്രം പൂർണ്ണമായും ഒരു ഫാന്റസി കോമഡി എന്റർടൈനറാണ്.
കഞ്ഞിക്കുഴി എന്ന മലയോര ഗ്രാമത്തിലെ അയോൺ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന അയോൺ എന്ന കഥാപാത്രം തികച്ചും വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള വ്യക്തിയാണ്. മാജിക്കൽ റിയലിസം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒന്നാണ്.
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും, കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ അഭിനേതാവായും വിഷ്ണു ഉണ്ണികൃഷ്ണനെ അഭ്രപാളികളിൽ അവതരിപ്പിച്ച നാദിർഷയും, വിഷ്ണു ഉണ്ണികൃഷ്ണനും ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ അൽത്താഫ് സലീമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികമാരായി അക്ഷയ ഉദയകുമാറും മീനാക്ഷിയും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ, പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജനുവരി 23ന് തിയറ്ററുകളിൽ ചിരിയുടെ പൂത്തിരി പടർത്താൻ എത്തും.
നാദിർഷ തന്നെ സംഗീതം നിർവ്വഹിച്ച അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷൽ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, റിമി ടോമി, സോഷ്യൽ മീഡിയ താരം ഹനാൻ ഷാ എന്നിവരാണ് ഗായകർ. ബി.കെ. ഹരിനാരായണൻ, രാജീവ് ആലുങ്കൽ, സന്തോഷ് വർമ്മ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ എന്നിവർ വരികളെഴുതി. മണികണ്ഠൻ അയ്യപ്പയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
ഛായാഗ്രഹണം - സുജിത് വാസുദേവ്, എഡിറ്റിങ് - ജോൺ കുട്ടി, കലാസംവിധാനം. എം. ബാവ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മേക്കപ്പ് - പി.വി. ശങ്കർ, ഹെയർ സ്റ്റൈലിഷ് - നരസിംഹ സ്വാമി, ,വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷൈനു ചന്ദ്രഹാസ്, സ്റ്റുഡിയോ - ചലച്ചിത്രം, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺ ബീം, പ്രൊജക്റ്റ് 'ഡിസൈനർ - രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഷാജി കൊല്ലം, മാനേജേഴ്സ് - പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

