Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ പ്രഭുവിനും സഹോദരൻ രാംകുമാറിനുമെതിരെ ശിവാജി ഗണേശന്റെ മക്കൾ കോടതിയിൽ!

text_fields
bookmark_border
270 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുകൾ ശിവാജി ഗണേശന് ചെന്നൈയിലുണ്ട്
Prabhu
cancel
Listen to this Article

ടൻ ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരൻമാ​ർക്കെതിരെ പെൺമക്കൾ കേടതിയിൽ. മക്കളായ ശാന്തി നാരായണസ്വാമിയും രാജ് വി ഗോവിന്ദയുമാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. സഹോദരന്മാരായ നടൻ പ്രഭുവും നിർമാതാവ് രാം കുമാറും ചേർന്ന് സ്വത്ത് തട്ടിയെടുത്തെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

നാലുമക്കൾക്കും തുല്യമായി അവകാശപ്പെട്ട സ്വത്തുക്കൾ തങ്ങളറിയാതെ സഹോദരൻമാ​ർ വിറ്റൊന്നും മറ്റ് ചിലത് അവരുടെ മക്കളുടെ പേരിലേക്ക് മാറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

പ്രഭുവും രാംകുമാറും ചേർന്ന് 5 കോടി രൂപക്ക് ഗോപാലപുരത്തെ വീട് വിറ്റെന്നും റോയൽപ്പേട്ടയിലെ നാല് വാടക വീടുകളുടെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു. കൂടാതെ അമ്മയുടെ സ്വത്തിന്റേയും ആഭരണങ്ങളുടേയും വിഹിതം നൽകാതെ പറ്റിച്ചുവെന്നും ഹർജിയിൽ ശാന്തിയും രാജ് വിയും ആരോപിച്ചു.

വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 271 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുകൾ ശിവാജി ഗണേശന് ചെന്നൈയിലെ പലഭാഗങ്ങളിലായുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadigar Thilagam Sivaji Ganesan’s Daughters File Case Aganist Actor Prabhu And brother
Next Story