Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആഷിഖ്​ അബു - ഉണ്ണി ആർ...

ആഷിഖ്​ അബു - ഉണ്ണി ആർ ചിത്രം 'നാരദൻ'; നായകനായി ടൊവിനോ

text_fields
bookmark_border
ആഷിഖ്​ അബു - ഉണ്ണി ആർ ചിത്രം നാരദൻ; നായകനായി ടൊവിനോ
cancel

ആഷിഖ് അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയാകുന്നത്. ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ ടൊവിനോ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു. മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ആഷിഖും ടൊവിനോയും ഒരുമിക്കു​േമ്പാൾ പ്രതീക്ഷകൾ ഏറെയാണ്​.

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശേഖര്‍ മേനോനാണ് സംഗീതം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യും. 2017ല്‍ പുറത്തിറങ്ങിയ മായാനദിയിലൂടെയാണ് ടൊവിനോയും ആഷിഖും ആദ്യമായി ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിലും വിജയമായിരുന്നു. പിന്നീട് നിപയെ അടിസ്ഥാനമാക്കി എടുത്ത വൈറസിലും ടൊവിനോ ചെറിയവേഷത്തിലെത്തി.

#നാരദൻ

#Naaradhan

Posted by Tovino Thomas on Saturday, 24 October 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasashiq abunaaradhan movie
News Summary - naaradhan movie by ashiq abu announced
Next Story