Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിരാട് കർണ്ണ...

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ അഡ്വഞ്ചർ 'നാഗബന്ധം' റിലീസ് പ്രഖ്യാപിച്ചു

text_fields
bookmark_border
വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ അഡ്വഞ്ചർ നാഗബന്ധം റിലീസ് പ്രഖ്യാപിച്ചു
cancel

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരാണ ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധം' റിലീസിനൊരുങ്ങുന്നു. വിരാട് കർണ്ണ നായകനാകുന്ന ഈ ചിത്രം ജൂലൈ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ റിലീസിന് ഇനി കൃത്യം 44 ദിവസങ്ങൾ മാത്രം ശേഷിക്കേ സിനിമയിലെ പ്രധാന വിവരങ്ങള്‍ അണിയറപ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പുരാതന ക്ഷേത്ര രഹസ്യങ്ങൾ, നിഗൂഢ ലോകങ്ങൾ, കടലിലെ ഗോത്രവർഗ്ഗ പോരാട്ടങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ എഫക്റ്റുകളാണ് സിനിമക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. അണ്ടർവാട്ടർ ആക്ഷൻ സീക്വൻസുകളും കടലിലെ യുദ്ധമുറകളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് അണിയറപ്രവ‍ർത്തകര്‍ അറിയിച്ചു.

വിരാട് കർണ്ണ ശക്തമായ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. നാഗബന്ധം ഇന്ത്യൻ സിനിമയിലെ മിത്തോളജിക്കൽ അഡ്വഞ്ചർ വിഭാഗത്തെ പുനർനിർവചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോ ഒ.ടി.ടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കി കഴിഞ്ഞു.

അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. മികച്ച സിനിമാറ്റിക് നിമിഷങ്ങളും സമ്മാനിക്കുന്നതിനായി, ഒന്നിലധികം മുൻനിര സ്റ്റുഡിയോകൾ അഹോരാത്രം പ്രയത്നിച്ചുകൊണ്ട് ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ നിലവിൽ പൂർണ്ണ വേഗതയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ തോതിലുള്ള യുദ്ധ രംഗങ്ങളും ദൈവിക ഘടകങ്ങളും വരെ ഉൾപ്പെടുത്തി, ഒരു ആഗോള സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളാലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നാണ് നാഗബന്ധം എന്ന് ചലച്ചിത്ര ലോകത്തുള്ളവർ ഇതിനകം തന്നെ വിശേഷിപ്പിച്ചുകഴിഞ്ഞു. ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ റിലീസുകളിൽ ഒന്നെന്ന നിലയിലാണ് ചിത്രമൊരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie ReleaseEntertainment NewsPan Indian film
News Summary - mythological action adventure 'Nagabandham' release announced
Next Story