Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുശാന്തിൻെറ...

സുശാന്തിൻെറ ഫ്ലാറ്റിലെത്തിയ 'അപരിചിത'; റിയയുടെ ഇൻസ്​റ്റഗ്രാം ചി​ത്രത്തിലും

text_fields
bookmark_border
സുശാന്തിൻെറ ഫ്ലാറ്റിലെത്തിയ അപരിചിത; റിയയുടെ ഇൻസ്​റ്റഗ്രാം ചി​ത്രത്തിലും
cancel

സുശാന്തിൻെറ മരണദിവസം ഫ്ലാറ്റിലെത്തിയ അപരിചിത; തിരിച്ചറിഞ്ഞത്​ റിയയുടെ ഫോ​​ട്ടോയിലൂടെമുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്​ മരണപ്പെട്ട ദിവസം ഫ്ലാറ്റിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീഷർട്ട്​ ധരിച്ച പെൺകുട്ടി ബാരികേഡുകൾ മറികടന്ന്​ സുശാന്തി​െൻറ ഫ്ലാറ്റിലേക്ക്​ പോകുന്ന ദൃശ്യങ്ങൾ റിപ്ലബ്ലിക്​ ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ ആ പെൺകുട്ടിയെ തിരിച്ചറിയാൻ സുശാന്തി​െൻറ കുടുംബത്തിനോ സെക്യൂരിറ്റി ജീവനക്കാർക്കോ കഴിഞ്ഞിരുന്നില്ല. എന്നാൽ 'അപരിചിത' ജമീല കട്ട്​വാല എന്ന യുവതിയാണ്​ എന്നാണ്​ കണ്ടെത്തൽ. റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്​ ചക്രവർത്തിയുടെ കാമുകിയാണ്​ ജമീല.

ജൂൺ 14ന്​ സുശാന്തി​െൻറ ഫ്ലാറ്റിലേക്ക്​ ജമീലയുടെ ചിത്രം റിയ ചക്രവർത്തിയ​ുടെ ഇൻസ്​റ്റഗ്രാം അക്കൗണ്ടിൽ കണ്ടതോടെയാണ്​ 'അജ്ഞാത'യുവതിയെ കുറിച്ചുള്ള സത്യം പുറത്തുവന്നത്​. സുശാന്തി​െൻറ മരണവാർത്ത അറിഞ്ഞ ശേഷമാണ്​ സുഹൃത്തുക്കളായ പ്രിയങ്ക ഖെമാനി, മഹേഷ്​ ഷെട്ടി എന്നിവർക്കൊപ്പം ജമീലയും ഫ്ലാറ്റിലേക്കെത്തിയത്​. ഇവരെ ഫ്ലാറ്റിനകത്തേക്ക്​ കയറ്റാൻ മുംബൈ പൊലീസ്​ വിസമ്മതിച്ചെങ്കിലും​ ജമീല ബാരികേഡ്​ മറികടന്ന്​ ഫ്ലാറ്റിൽ പ്രവേശിക്കുകയും വീട്ടുവേലക്കാരോടും മാനേജറോടും​ സംസാരിച്ച ​േശഷം പുറത്തുപോവുകയും ചെയ്​തു. സംഭവം ദൃശ​​​ൃങ്ങളിൽ പതിഞ്ഞിരുന്നുവെങ്കിലും ഇവരെ സുശാന്തി​െൻറ കുടുംബത്തിന്​ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

മാസ്​ക്​ ധരിച്ചതിനാൽ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഇവർ ഇതേ കെട്ടിടത്തിലെ താമസക്കാരിയല്ലെന്നും സെക്യൂരിറ്റി ഗാർഡ്​ വ്യക്തമാക്കിയിരുന്നു. 'അപരിചിത'യെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റിയക്കും സുശാന്തിനും ഷോവിക്കിനും സുഹൃത്തുക്കൾക്കുമൊപ്പം ജമീലയും നിൽക്കുന്ന ചിത്രം 'സീ ന്യൂസ്​' ചാനൽ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIsuicide caseRhea ChakrabortySushant Rajput
Next Story