'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ'; ട്രാക്ക് മാറ്റി രശ്മിക, ഞെട്ടി തരിച്ച് ആരാധകർ
text_fieldsതെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ രശ്മികയുടെ പുതിയ സിനിമയുടെ പോസ്റ്ററാണ് സോഷ്യലിടത്തിൽ ചർച്ചയാവുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ 'മൈസ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു ഉഗ്രൻ യോദ്ധാവിന്റെ ലുക്കിലൂടെയാണ് രശ്മിക മന്ദാന ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രക്തം പുരണ്ട മുഖവും, കാട്ടു മുടിയും, വാളും പിടിച്ച്, ശക്തമായ വേഷത്തിലാണ് രശ്മികയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'മൈസ' രശ്മികയുടെ ആദ്യത്തെ സോളോ ഹെഡ്‌ലൈനറാണ്. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. പുഷ്പ 2: ദി റൂൾ, ഛാവ, സികന്ദർ, കുബേര തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. 'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, കുബേര തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ ധനുഷായിരുന്നു നായകൻ. നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ശേഖർ കമ്മുലയാണ്. ജൂൺ 20ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി ക്ലബ്ബിലും കുബേര കടന്നു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

