Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർണായ രംഗം മ്യൂട്ട് ചെയ്തു; ജീവയുടെ തലൈവർ തമ്പി തലൈമൈയിൽ ഒ.ടി.ടി പതിപ്പിന് വിമർശനം

text_fields
bookmark_border
നിർണായ രംഗം മ്യൂട്ട് ചെയ്തു; ജീവയുടെ തലൈവർ തമ്പി തലൈമൈയിൽ ഒ.ടി.ടി പതിപ്പിന് വിമർശനം
cancel

ബോക്സ് ഓഫിസ് വിജയത്തിന് ശേഷം, ജീവയുടെ ഏറ്റവും പുതിയ ചിത്രമായ തലൈവർ തമ്പി തലൈമൈയിൽ ഈയിടെ ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തെ ഒരു നിർണായക സംഭാഷണം സ്ട്രീമിങ് പതിപ്പിൽ നിശബ്ദമാക്കിയതിന്‍റെ നിരാശയാണ് ഇപ്പോൾ പ്രേക്ഷകർ പങ്കുവെക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ നിരവധി ഉപയോക്താക്കൾ സംഭാഷണം നീക്കം ചെയ്തതിന്റെ കാരണം അന്വേഷിക്കുകയും പ്ലാറ്റ്‌ഫോമിനോട് അത് തിരികെ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ഒരു മന്ത്രിയെ പരാമർശിച്ച സംഭാഷണമാണ് നീക്കം ചെയ്തതാണ് വിവരം. എന്നാൽ നിർമാതാക്കൾ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ഗ്രാമീണ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരി 15നാണ് തിയറ്ററുകളിൽ എത്തിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം 1.5 കോടി രൂപ നേടി. 40 കോടിയോളം രൂപ നേടി ചിത്രം ബോക്സ് ഓഫിസ് ഹിറ്റായി മാറി. പ്രാർഥന നാഥൻ, സുബ്രമണി, ജെൻസൺ ദിവാകർ, ജയ്വന്ത്, സാവിത്രി, ശാസ്തി പ്രാണേഷ്, സുബാഷ് കണ്ണൻ, രാജേഷ് പാണ്ഡ്യൻ, മണിമേഗലൈ, സർജിൻ കുമാർ, മോഹൻ, അമിത് മോഹൻ, ശരത്, അനുരാജ് ഒബി, സുർജിത്ത് ഗോപിനാഥ്, ഷജീർ പി. ബഷീർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മലയാള സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. 2018ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം 'വരത്തൻ', 'ഞാൻ പ്രകാശൻ' തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ ബേസിൽ ജോസഫിനെ നായകനാക്കി 'ഫാലിമി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നിതീഷ് സ്വതന്ത്ര സംവിധായകനായി മാറിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muted dialogue in Jiiva's Thalaivar Thambi Thalaimaiyil OTT version disappoints fans
Next Story