Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി അന്തരിച്ചു

text_fields
bookmark_border
Music director PK Keshavan Namboothiri passed away
cancel

സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്.

കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു. പുഷ്പാഞ്ജലി (1981) തരംഗിണിയുടെ വനമാല (1983) തുടങ്ങിയവയാണ് ശ്രദ്ധേയമായ ആൽബങ്ങൾ.

യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി നിരവധി പേർ കേശവൻ നമ്പൂതിരിയുടെ സം​​ഗീതത്തിൽ പാടിയിട്ടുണ്ട്. ഭക്തി​ഗാനങ്ങൾക്ക് പുറമെ നിരവധി ലളിത​ഗാനങ്ങൾക്കും കേശവൻ നമ്പൂതിരി സം​ഗീതം നൽകി. തൃശൂർ ആകാശവാണിയിലെ ജീവനക്കാരനായിരുന്നു. 1998-ലാണ് വിരമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Music director PK Keshavan Namboothiri passed away
Next Story