Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻ സിത്താര സംവിധായകനായെത്തുന്ന ​'ഐ ആം സോറി'

text_fields
bookmark_border
i am sorry movie
cancel

പ്രശസ്​ത സംഗീത സംവിധായകൻ മോഹൻ സിത്താരയെ സംവിധായകനാക്കി മൊ ഇന്‍റർനാഷണൽ എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 'ഐ ആം സോറി' എന്ന സിനിമയുടെ പൂജ കഴിഞ്ഞു. പ്രണയാർദ്രമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ സംഗീത പ്രണയ ചിത്രമാണിത്. സംവിധാനത്തിനുപുറമേ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും മോഹൻ സിത്താരയാണ്​. ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അദ്ദേഹത്തിന്‍റെ മകനായ വിഷ്ണു മോഹൻ സിത്താരയാണ്.

മൃദുല വാര്യർ, സുനിൽ സിത്താര, സാലി, ആവണി രതീഷ്, ആദിത്യ വിനോദ് എന്നിവരാണ് ഗായകർ. പൂജയുടെ അന്ന്​ മൃദുല വാര്യർ പാടി റെക്കോർഡ് ചെയ്ത തമിഴ് ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് പ്രദീപ് ശിവശങ്കർ ആണ്. സുരേന്ദ്രൻ ചെമ്പുകാവ്, ഹസീന എസ്. കാനം, അബ്​ദുൽ റസാഖ്, ബാബു യേശുദാസ് തുടങ്ങിയവരാണ് മറ്റ്​ ഗാനരചയിതാക്കൾ. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എം.ബി. മുരുകൻ, ബിനോയ് ഇടത്തിനകത്ത്, ജി. പ്രശാന്ത്, മോഹൻ സിത്താര എന്നിവരാണ്. വാർത്താപ്രചരണം-എം.കെ. ഷെജിൻ ആലപ്പുഴ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Music director Mohan Sithara's new role as director
Next Story