Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതൊട്ടതെല്ലാം...

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംഗീത സംവിധായകൻ; ജെറി അമൽദേവ് തിരിച്ചെത്തുന്നു...

text_fields
bookmark_border
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംഗീത സംവിധായകൻ; ജെറി അമൽദേവ് തിരിച്ചെത്തുന്നു...
cancel

മലയാള സിനിമക്ക് എന്നും ഓർത്തുവെക്കാൻ ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ജെറി അമൽദേവ്. നീണ്ട ഒരു ഇടവേളക്ക് ശേഷം ഇപ്പോഴിത സംഗീത ലോകത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം. മലയാളത്തിന് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ഒരു ഇടവേളക്കുശേഷം കടന്നുവന്നത് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ആയിരുന്നു.

ചിത്രത്തിൽ ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ച 'പൂക്കൾ പനിനീർ പൂക്കൾ' എന്ന ഗാനം ഹിറ്റ്‌ ചാർട്ടിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞവർഷം 'ഈ വലയം' എന്ന സിനിമക്കും അദ്ദേഹം ഗാനങ്ങൾ ഒരുക്കിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ വീണ്ടും എത്തുകയാണ് മലയാളത്തിന്‍റെ ഇതിഹാസം.

ഏകദേശം 35 വർഷങ്ങൾക്കുശേഷമാണ് ജെറി അമൽദേവിന്‍റെ സംഗീതസംവിധാനത്തിൽ എം.ജി ശ്രീകുമാർ ഒരു ഗാനം ആലപിക്കുന്നത്. മലയാളത്തിലെ പ്രശസ്‌ത ഛായാഗ്രഹകൻ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ജെറി അമൽദേവ്, എം.ജി ശ്രീകുമാർ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുകയാണ്.

'പുന്നാരം ചൊല്ലി ചൊല്ലി' എന്ന സിനിമയിൽ ജെറി അമൽദേവിന്‍റെ സംഗീത സംവിധാനത്തിൽ എം.ജി ശ്രീകുമാറും കേശു എത്രയും ചേർന്ന് ആലപിച്ച 'വാ കുരുവി ഇണ പൂങ്കുരുവി' എന്ന ഗാനം ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്.

ജെറി അമൽദേവിന്‍റെ സംഗീതസംവിധാനത്തിൽ വളരെ കുറച്ചു ഗാനങ്ങൾ മാത്രമാണ് എം.ജി ശ്രീകുമാർ പാടിയിട്ടുള്ളത്. ഇത്രയും വർഷത്തെ ഇടവേളക്കുശേഷം ജെറി അമൽദേവിനെ പോലൊരു സംഗീതസംവിധായകനോടൊപ്പം വീണ്ടും ചേർന്ന് ഒരു ഗാനം ആലപിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് എം.ജി ശ്രീകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമയിലെ ഗാന റെക്കോർഡിങ്ങിന് മുന്നോടിയായി കഴിഞ്ഞദിവസം കൊച്ചിയിലെത്തി എം.ജി ശ്രീകുമാർ ജെറി അമൽദേവിനെ കണ്ടിരുന്നു. സിനിമയുടെ സംഗീതസംവിധാന നിർവഹണ ജോലികൾ കഴിഞ്ഞദിവസം കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്. ഗാനങ്ങളുടെ റെക്കോർഡിങാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് സംവിധായകൻ വിശദീകരിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പർതാരം കൂടി അഭിനയിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വില്യം ആന്‍റ് കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ എം .എ നിഷാദ് കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രമാണിത്.

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിൻ്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്നും വിഷുവിനുശേഷം ചിത്രത്തിൻ്റെ പേര് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ജുബിൻ ജേക്കബാണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം - അനിൽ വിജയ്. മറ്റു വിശദാംശങ്ങൾ പിന്നാലെ അറിയിക്കാമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsJerry AmaldevMusicmusic director
News Summary - Music director Jerry Amaldev returns
Next Story