സംഗീത ആൽബം 'പ്രിയനൊരാൾ' റിലീസിനൊരുങ്ങുന്നു
text_fieldsകൊച്ചി: മാർക്ക്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വി.കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ. പിള്ള സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം 'പ്രിയനൊരാൾ' റിലീസിനൊരുങ്ങുന്നു. ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ. മായ കെ. വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി.കെ കൃഷ്ണകുമാർ എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം -രതീഷ് മംഗലത്ത്, എഡിറ്റിംഗ് -വിമൽകുമാർ, കല- വിനീഷ് കണ്ണൻ, ഡിസൈൻസ് -സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് ആന്‍റ് സൗണ്ട് മിക്സിംഗ് -രാജീവ് ശിവ, ചമയം -അനിൽ ഭാസ്ക്കർ, കളറിംഗ് (ഡി.ഐ) - പ്രദീപ്, സ്‌റ്റുഡിയോ -നിസാര, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

