Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ബലേ ഭേഷ്​ ഇതും കൂടിയേ...

'ബലേ ഭേഷ്​ ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ...'; പുതിയ സിനിമാനിയമ കരടിനെതിരെ മുരളി ഗോപി

text_fields
bookmark_border
ബലേ ഭേഷ്​ ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ...; പുതിയ സിനിമാനിയമ കരടിനെതിരെ മുരളി ഗോപി
cancel

സെൻസർബോർഡ്​ അനുമതി നൽകിയ സിനിമകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന്​ അനുവാദം നൽകുന്ന നിർദേശമടക്കമുള്ള കേന്ദ്ര സര്‍ക്കാരി​െൻറ പുതിയ സിനിമാനിയമ കരടിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

''ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്ന്​' അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയായിരുന്നു അദ്ദേഹത്തി​െൻറ പോസ്റ്റ്​. 'സമൂഹത്തി​െൻറ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന' അമേരിക്കന്‍ അഭിഭാഷകനായ ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്‍ട്ടി​െൻറ വാക്കുകളും മുരളി ഗോപി പോസ്റ്റിൽ ചേർത്തിട്ടുണ്ട്​.

രാജ്യത്തെ സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി കഴിഞ്ഞ ദിവസമാണ്​ കേന്ദ്രം രംഗത്തെത്തിയത്​. ഇതു സംബന്ധിച്ച കരട് ബില്ലും തയ്യാറായിട്ടുണ്ട്​. ഏതെങ്കിൽ സിനിമയെക്കുറിച്ച്​ പരാതി ലഭിച്ചാൽ കേന്ദ്രത്തിന്​ പുനഃപരിശോധന നടത്താൻ പുതിയ നിയമത്തിലൂടെ അനുവാദം ലഭിക്കും. ബില്ലില്‍ പൊതുജനാഭിപ്രായം തേടിയ കേന്ദ്രം, ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്​.

സിനിമയുടെ വ്യാജപതിപ്പുകൾ ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്​. മൂന്ന്​ മാസം മുതൽ മൂന്ന്​ വർഷം വരെ തടവും കുറഞ്ഞത്​ മൂന്ന്​ ലക്ഷം പിഴയുമാണ്​ ഈടാക്കുക.

1952ലെ സിനിമാട്ടോഗ്രാഫ് ആക്റ്റ് ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളുടെ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും നിർദേശങ്ങൾ നൽകാനും സർക്കാറിന്​ അധികാരമുണ്ടെന്ന് കരടിൽ പറയുന്നു. എന്നാൽ, സെൻസർ ബോർഡ്​ അനുമതി നൽകിയ സിനിമകൾ സർക്കാർ​ പരിശോധിക്കാൻ പാടില്ലെന്ന്​ കർണാടക ഹൈകോടതി ഉത്തരവിടുകയും സുപ്രീം കോടതി 2000 നവംബറിൽ ആ ഉത്തരവ്​ ശരിവെക്കുകയും ചെയ്​തിരുന്നു​. ഈ ഉത്തരവാണ്​ കേന്ദ്രം ഭേദഗതി വരുത്തുന്നത്​.

പ്രായപരിധി അനുസരിച്ച്​ സർട്ടിഫിക്കേഷനിലും മാറ്റം വരുത്താനുള്ള വ്യവസ്​ഥകൾ കരട്​ ബില്ലിലുണ്ട്​. നിലവിലുള്ള യു.‌എ വിഭാഗത്തെ വിഭജിക്കും. യു/എ7, യു/എ 13+, യു/എ 16+ എന്നിവയാകും പുതിയ വിഭാഗങ്ങൾ. ജൂലൈ രണ്ടിനകം പൊതുജനങ്ങൾ അഭിപ്രായം നൽകണമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, സെൻസർ ബോർഡ്​ അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തിന്​ അനുമതി ലഭിക്കുന്നതിൽ സിനിമ മേഖലയിൽ ആശങ്കയുണ്ട്​. ഇത്​ സ്വതന്ത്ര ചലച്ചിത്ര ആവിഷ്​കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന്​ പലരും കുറ്റപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censor boardMurali GopyCinematograph (Amendment) Bill 2021film certification
News Summary - murali gopy against new rules for film certification in india
Next Story