മുന്താണൈ മുടിച്ച് റീമേക്ക്; ഐശ്വര്യയും ശശികുമാറും നായികാനായകന്മാർ
text_fieldsചെന്നൈ: 37 വർഷങ്ങൾക്ക് സൂപ്പർ ഹിറ്റായ മുന്താണൈ മുടിച്ച് എന്ന തമിഴ് സിനിമ റീമേക്കിനൊരുങ്ങുന്നു. വാദ്ധ്യാരും പരിമളവുമായി ഭാഗ്യരാജും ഉര്‍വ്വശിയും തകര്‍ത്തഭിനയിച്ച 'മുന്താണെ മുടിച്ച്' എന്ന ചിത്രം 1983ലാണ് റിലീസ് ചെയ്തത്. റിമേക്ക് വേര്‍ഷനില്‍ ശശികുമാറും ഐശ്വര്യ രാജേഷുമാണ് നായികനായകന്‍മാര്‍. ഐശ്വര്യയാണ് സമൂഹമാധ്യമത്തിലൂടെ വാർത്ത പുറത്തുവിട്ടത്.
തമിഴ് സിനിമയില്‍ ചരിത്രമായി മാറിയ മുന്താണെ മുടിച്ചില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. അതേസമയം ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ശശികുമാറും ട്വീറ്റ് ചെയ്തു.
ചിത്രത്തില്‍ വാദ്ധ്യാരായെത്തിയ ഭാഗ്യരാജ് തന്നെയാണ് റീമേക്കിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജെ.എസ്.ബി സതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും.
മലയാളികളുടെ പ്രിയ നടി ഉര്‍വശി തന്റെ അഭിനയ ജീവിത്തിലേക്ക് പ്രവേശിക്കുന്നത് 'മുന്താണൈ മുടിച്ച്' എന്ന തമിഴ് സിനിമയിലൂടെയാണ്. ഉര്‍വ്വശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് 'മുന്താണൈ മുടിച്ചി'ലെ പരിമള എന്ന കഥാപാത്രം. 13 വയസ്സിലാണ് നടി കഥാപാത്രത്തെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

