'മുള്ളൻകൊല്ലിയിൽ വന്നാൽ ഇവിടുത്തെ കാഴ്ച്ചകൾ കണ്ടിട്ടേ പോകാവൂ'; മുള്ളൻകൊല്ലി ട്രെയിലർ
text_fieldsബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുള്ളൻകൊല്ലി എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. തുടക്കം മുതൽ ഒരു മരണത്തിന്‍റെ ദുരുഹതകൾ നൽകിക്കൊണ്ട് ഒരു ക്രൈം ത്രില്ലറായിയാണ് ചിത്രം എത്തുന്നതെന്ന സൂചന ട്രെയിലർ നൽകുന്നു.
ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്ഷനും, ആട്ടവും പാട്ടുമൊക്കെയായി ഒരു ക്ലീൻ എന്‍റർടൈനർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് അണിയറ പ്രവർത്തകർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ.
ജൂലൈ 19ന് കൊച്ചിയിലെ ഫോറം മാളിൽ ജനപ്രതിനിധികളായ ഹൈബി ഈഡൻ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടേയും സാന്നിദ്ധ്യത്തിലാണ് ട്രെയിലർ പ്രകാശനം നടത്തിയത്. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രസീജ് കൃഷ്ണയാണ് ചിത്രം നിർമിക്കുന്നത്.
അഖിൽ മാരാറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഖിൽ മാരാർക്കു പുറമേ അഭിക്ഷേക് ശ്രീകുമാർ, ജോയ് മാത്യു, ജാഫർ ഇടുക്കി, കോട്ടയം നസീർ, കോട്ടയം രമേഷ്, നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണ പ്രിയ, ലഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അൻസിൻ സെബിൻ ,ആസാദ് എന്നിവരും പ്രധാന താരങ്ങളാണ്.
ട്രയിലർ കട്ട്- ഡോൺ മാക്സ്. ഗാനങ്ങൾ -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്. സംഗീതം. ജെനീഷ് ജോൺ, സാജൻ. കെ.റാം. പശ്ചാത്തല സംഗീതം സാജൻ.കെ.റാം. ഛായാഗ്രഹണം - എൽബൻ കൃഷ്ണ. എഡിറ്റിംഗ് -രജീഷ് ഗോപി. കലാസംവിധാനം അജയ് മങ്ങാട്. മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് എസ് പ്രജീഷ്, സ്രാഗർ ) അസ്സോസ്സിയേറ്റ് ഡയറക്ടർ - ബ്ലസൻ എൽസ്. ഡിസൈൻ- യെല്ലോ ടുത്ത്.പ്രൊഡക്ഷൻ കൺ ട്രോളർ ആസാദ് കണ്ണാടിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

