Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മണിയേ​ട്ടോ, മാസ്​ക്​ ഇ​ട്ടോ ട്ടാ' -'മുടി'യുടെ ​െ​ട്രയ്​ലർ ഇറങ്ങി

text_fields
bookmark_border
mudi movie
cancel

കോവിഡ്​ ലോക്​ഡൗൺ കാലത്ത്​ കോങ്ങാട്​ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളെയും മണി എന്നയാളുടെ ജീവിതത്തെയും കോർത്തിണക്കി യാസിർ മുഹമ്മദ്​ സംവിധാനം ചെയ്യുന്ന 'മുടി'യുടെ ട്രെയ്​ലർ പുറത്തിറങ്ങി. നീസ്​ട്രീം ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ നവംബർ പത്തിനാണ്​ 'മുടി' റിലീസ്​ ചെയ്യുന്നത്​. ആനന്ദ്​ ബാൽ, മഞ്​ജു സുനിച്ചൻ, എം. നിവ്യ, നാസർ കറുത്തേനി എന്നിവർ അഭിനയിക്കുന്ന 'മുടി' സെൻട്രൽ ബ്യൂറോ ഗ്രൂപ്പ്​ ഗ്ലോബലിന്‍റെ ബാനറിൽ ഹംസ്സം പാടൂർ ആണ്​ നിർമിച്ചിരിക്കുന്നത്​.

യാസിർ, കെ. ഹാഷിർ എന്നിവരാണ്​ തിരക്കഥ രചിച്ചിരിക്കുന്നത്​. ഛായാഗ്രഹണവും എഡിറ്റിങും അഹമ്മദ്​ നസീബ്​ നിർവഹിക്കുന്നു. വിമൽ, റനീഷ്​ എന്നിവരാണ്​ സംഗീതം. ഗാനരചന- മെഹദ്​ മഖ്​ബൂൽ, ആലാപനം- ഉണ്ണിമായ നമ്പീശൻ, ആർട്ട്​- ശശി മേമുറി, സൗണ്ട്​ ഡിസൈനർ- എം. ഷൈജു, മേക്കപ്പ്​- മലയിൽ ഹർഷദ്​, എക്​സിക്യൂട്ടിവ്​ പ്രൊഡ്യുസർ- ജി. പ്രദീപ്​, പ്രൊഡക്ഷൻ മാജേനർ- വി.എസ്​. സിദ്ധാർഥ്​, അസോസിയേറ്റ്​ ഡയറക്​ടർ- സലീം ഷാഫി, ചീഫ്​ അസോസിയേറ്റ്​ ഡയറക്​ടർ- മുഹാശിൻ, സ്റ്റിൽസ്​- ഷെഫീർ അലി പാടൂർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mudi movie trailer released
Next Story