മൃണാലിന്റെ മനസ് കീഴടക്കി രംഗ അണ്ണൻ ; സന്തോഷം പങ്കുവെച്ച് നസ്രിയ
text_fieldsഫഹദ് ഫാസിൽ ചിത്രം ആവേശം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.
ആവേശം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ പ്രശംസിച്ച് നടി മൃണാൽ താക്കൂർ എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആവേശത്തെ പുകഴ്ത്തിയിരിക്കുന്നത്. ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ പറയുന്നത്. ചിത്രത്തില്‍ ഫഹദിന്‍റെ കഥാപാത്രമായ രംഗയും അതിലെ പ്രധാന വേഷത്തില്‍ എത്തുന്ന വിദ്യാർഥികളും കണ്ടുമുട്ടുന്ന രംഗത്തിന്റെ വിഡിയോയാണ് ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഫഹദ്, സംവിധായകന്‍ ജിത്തു, നസ്രിയ എന്നിവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.നസ്രിയ മൃണാലിന്റെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ആവേശത്തെ പ്രശംസിച്ച് നയൻതാര, സാമന്ത, വിഘ്നേഷ് ശിവൻ എന്നിവർ എത്തിയിരുന്നു.
ഫഹദിനെ കൂടാതെ സജിന്‍ ഗോപു,റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മികച്ച പ്രകടനമാണ് മറ്റുതാരങ്ങളും കാഴ്ചവെച്ചിരിക്കുന്നത്. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം.
ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രോമാഞ്ചത്തിലെ പോലെ ആവേശത്തിലെ സുഷിൻ- വിനയക് കോമ്പോയിലെ ഗാനങ്ങൾ ട്രെന്റിങ്ങായിട്ടുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

