ആരോപണങ്ങൾ അവസാനിച്ചു; 'മിസ്റ്റർ ആന്‍റ് മിസിസ് ബാച്ച്‍ലര്‍' തിയറ്ററിലേക്ക്
text_fieldsആരോപണങ്ങൾക്കൊടുവിൽ ദീപു കരുണാകരന്‍റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന 'മിസ്റ്റർ ആന്‍റ് മിസിസ് ബാച്ച്‍ലര്‍' റിലീസിലേക്ക്. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. 2024 ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വിവാദങ്ങൾ കാരണം ചിത്രത്തിന്‍റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനാണ് നിർമാണം. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൂർണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിങ് സോബിൻ. കെ. സോമനുമാണ്.
മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറിന്‍റെ പ്രമോഷന് അനശ്വര രാജൻ സഹകരിക്കുന്നില്ല എന്ന് ആരോപിച്ച് ദീപു കരുണാകരൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് അനശ്വരയും എത്തിയിരുന്നു. സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ അനശ്വരയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

