Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍

text_fields
bookmark_border
മാരക മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍
cancel

വൈത്തിരി: പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ അഭിനേതാവ്​ അറസ്​റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ (44) നെയാണ്​ വൈത്തിരി പൊലീസ്​ അറസ്റ്റ് ചെയ്തത്​.

ഇയാളുടെ കൈവയിൽനിന്ന്​ 0.140ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ്​ മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറി​െൻറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

ഓർമ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍. 40000 രൂപയോളം വില വരുന്നതാണിത്​. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsWayanad NewsLSD Stampsarrested
News Summary - Movie-serial star arrested for possession of deadly drugs
Next Story