Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന 'രണ്ട്' ചിത്രീകരണം പുരോഗമിക്കുന്നു

text_fields
bookmark_border
movie randu shooting progress
cancel

'ഫൈനൽസി'നു ശേഷം ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമായ 'രണ്ടി'ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ.


മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിലുണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് 'രണ്ട്'. വിവിധ മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണീ ചിത്രം.

അന്ന രേഷ്മ രാജനാണ് നായിക. ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര, രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധാനം: സുജിത് ലാൽ, ഛായാഗ്രഹണം: അനീഷ് ലാൽ ആർ.എസ്, കഥ- തിരക്കഥ- സംഭാഷണം: ബിനു ലാൽ ഉണ്ണി, എഡിറ്റിംഗ്: മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടിനിടോം, മാനേജിംഗ് ഡയറക്ടർ: മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ: അഭിലാഷ് വർക്കല, ഗാനരചന: റഫീഖ് അഹമ്മദ്.

സംഗീതം: ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചമയം: പട്ടണം റഷീദ്, പട്ടണം ഷാ, കല: അരുൺ വെഞ്ഞാറമൂട് , വസ്ത്രാലങ്കാരം: അരുൺ മനോഹർ, ത്രിൽസ്: മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, അസോസിയേറ്റ് ഡയറക്‌ടേഴ്സ്: കൃഷ്ണവേണി, വിനോജ് നാരായണൻ, അനൂപ് കെ.എസ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: സൂനകുമാർ, അനന്ദു വിക്രമൻ, ശരത്, ചീഫ് ക്യാമറ അസോസിയേറ്റ്: ബാല, ക്യാമറ അസോസിയേറ്റ്: രാമനുണ്ണി, ക്യാമറ അസിസ്റ്റന്‍റ്: അഖിൽ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ മാനേജർ: രാഹുൽ കെ, ഫിനാൻസ് കൺട്രോളർ: സതീഷ് മണക്കാട്, ലീഗൽ കൺസൾട്ടന്‍റ്: അഡ്വക്കേറ്റ്സ് അൻസാരി ആന്‍റ് അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്‍റ്സ്: ഹരി ആന്‍റ് കൃഷ്ണ, പ്രോജക്ട് കോ ഓർഡിനേറ്റർ: സണ്ണി താഴുത്തല, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, അക്കൗണ്ട്സ്: സിബി ചന്ദ്രൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: എന്‍റർടെയ്ൻമെന്‍റ് കോർണർ, സ്‌റ്റുഡിയോ: ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ: ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ: ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ്: റാണാ പ്രതാപ്, സ്റ്റിൽസ്: അജി മസ്കറ്റ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - movie randu shooting progress
Next Story