
'മഹാൻ' ഒടിടിയിൽ; റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
text_fieldsകാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിക്രം കേന്ദ്ര കാഥാപാത്രമായി എത്തുന്ന മഹാന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒടിടി റിലീസായി ഫെബ്രുവരി പത്തിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്.
വിക്രമിന്റെ മകൻ ധ്രുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ.
ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സേതുപതി, മാരി 2, ഭാസ്‌കർ ഒരു റാസ്‌കൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്