Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാടൻ' ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
movie madan shooting completed
cancel

കോഴിക്കോട്: റോം, സിംഗപ്പൂർ, തായ് ലൻഡ് അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ. ശ്രീനിവാസൻ, എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന 'മാടൻ' പൂർത്തിയായി. സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്‍റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ സിനിമയിലൂടെ ആർ. ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.


കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിതാ നായർ, മിലൻ, അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ, മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര, മൻജിത്, സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ, ആർ.എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി, സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.


ബാനർ നിർമ്മാണം - ശ്രീജിത്ത് സിനിമാസ്, ഛായാഗ്രഹണം - കിഷോർലാൽ, രചന - അഖിലൻ ചക്രവർത്തി, എഡിറ്റിംഗ് - വിഷ്ണു കല്യാണി, ഗാനരചന - തങ്കൻ തിരുവട്ടാർ, സന്തോഷ് പെരളി, അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്, സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം - സുദ്ദീപ് കുമാർ, രഞ്ജിനി സുധീരൻ, രവിശങ്കർ, പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ - വിപിൻ മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ജി എസ് നെബു, കല- ജെ ബി ജസ്റ്റിൻ, സൗണ്ട് ഡിസൈൻ, എഫക്ട്സ് - വിപിൻ എം.ശ്രീ , സ്‌റ്റുഡിയോ - എച്ച് ഡി സിനിമാക്കമ്പനി, എം.എസ് മ്യൂസിക് ഫാക്ടറി, സ്റ്റിൽസ് - മുരുകേഷ് അയ്യർ, പി. ആർ.ഒ - അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - movie madan shooting completed
Next Story