കാളപ്പൂട്ടിെൻറ പശ്ചാത്തലത്തില്‍ 'കാളച്ചേകോന്‍' വരുന്നു
text_fieldsഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസും കെ.എസ്. ഹരിഹരനും
കൊച്ചി: ഫുട്ബാൾ കളി പോലെ മലബാറിെൻറ തനതു സംസ്കാരമായ കാളപ്പൂട്ടിെൻറ പശ്ചാത്തലത്തില്‍ മണ്ണിെൻറയും മനുഷ്യമനസ്സിെൻറയും കഥ പറയുന്ന ചിത്രമാണ് 'കാളച്ചേകോൻ'. കെ.എസ്. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാളച്ചേകോന്‍' എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.
ദേവൻ, ഭീമൻ രഘു, സിദ്ധിഖ്, ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, സായികുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ, പുതുമുഖ വില്ലന്‍ സുനില്‍ പാതാക്കര, ഗീത വിജയൻ, കൊളപ്പുള്ളി ലീല, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി, മുജീബ് റഹ്മാന്‍, ഉണ്ണി പെരിന്തല്‍മണ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
അമ്പതുകൾക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിെൻറ നന്മയും വിശ്വാസവും തൊട്ടറിയുന്ന നാലു പാട്ടുകളാണുള്ളത്. സംവിധായകന്‍ കെ.എസ്. ഹരിഹരന്‍ എഴുതിയ വരികൾക്ക് നായകനായ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘുവും ഒരു പാട്ട് പാടി അഭിനയിക്കുന്നു.
ശാന്തി മാതാ ക്രിയേഷെൻറ ബാനറിൽ നിർമിക്കുന്ന 'കാളച്ചേകോന്‍' കോവിഡ് പ്രോട്ടോക്കാൾ പരിപൂർണ്ണമായി പാലിച്ച് മണ്ണാർക്കാട്, വല്ലപ്പുഴ, ഒറ്റപ്പാലം, കൊല്ലങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം: ടി.എസ്. ബാബു, ആക്ഷന്‍: ത്യാഗരാജൻ മാസ്റ്റർ, മേക്കപ്പ്: ജയമോഹനൻ, പി.ആർ ഒ: എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

