'ഹണിമൂൺ ട്രിപ്പ്'ചിത്രീകരണം പുരോഗമിക്കുന്നു
text_fieldsമാതാ ഫിലിംസിന്റെ ബാനറിൽ എ. വിജയൻ നിർമ്മാണവും കെ. സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം 'ഹണിമൂൺ ട്രിപ്പ്' ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടാവുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇന്ദ്രൻസ് നായകനായ 'റെഡ് സിഗ്നൽ' എന്ന ചിത്രത്തിനു ശേഷം കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്. ജീൻ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് - സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടർ - വി കെ സാബു, പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണൻ , ചമയം - നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും - എ കെ ലാൽ , ഗാനരചന - രാജേഷ് അറപ്പുര, അജിത്ത്, സംഗീതം - ഗോപൻ സാഗരി, ആലാപനം - ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ -രാഹുൽ പ്രകാശ്, സംവിധാനസഹായി - വിനോദ് ബി ഐ, പശ്ചാത്തലസംഗീതം - ജെമിൽ മാത്യു, ഡിസൈൻസ് - ശാലിനി ഷിജി, സ്റ്റിൽസ് - സുനിൽ മോഹൻ ,കിരൺ , ലൊക്കേഷൻ മാനേജർ - ചന്ദ്രശേഖരൻ പശുവെണ്ണറ, പി ആർ ഒ - അജയ് തുണ്ടത്തിൽ.

