ടി.എൻ. ജോയിയെക്കുറിച്ച് ജനകീയ സിനിമ ഒരുക്കുന്നു
text_fieldsതൃശൂർ: സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനായിരുന്ന ടി.എൻ. ജോയിയെക്കുറിച്ച് സിനിമ ഒരുങ്ങുന്നു. 51 -ാമത് ഗോവൻ ഫെസ്റ്റിവെലിൽ ഇന്ത്യൻ പനോരമ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴി ശ്രദ്ധിക്കപ്പെട്ട ' താഹിറ 'യുടെ സംവിധായകൻ സിദ്ദീക് പറവൂരാണ് ജനപങ്കാളിത്തത്തോടെ ചിത്രം അണിയിച്ചൊരുക്കുന്നത്.
'മരിക്കാൻ മറന്ന ഒരാൾ ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജോയിയെ അവതരിപ്പിക്കാൻ നടൻ ജോയ് മാത്യുവിനെയാണ് ആലോചിക്കുന്നത് . കാസ്റ്റിങ് അന്തിമമായിട്ടില്ലെന്ന് സിദ്ദീക്ക് പറഞ്ഞു. മുസ്രിസ് മൂവീസിന്റെ ബാനറിൽ മെമ്മറി ക്രിയേഷൻസാണ് നിർമാണം.
ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് സിദ്ദീക് തന്നെയാണ്. കാമറയും അദ്ദേഹം കൈകാര്യം ചെയ്യും. ചിത്രീകരണം ഉടൻ ആരംഭിക്കും. ടി.എൻ. ജോയി വൈവിധ്യമുള്ള വ്യക്തിത്വമായിരുന്നുവെന്നും മനുഷ്യനൊപ്പമാണ് അവസാനം വരെയും അദ്ദേഹം നിന്നതെന്നും സിദ്ദീക് അഭിപ്രായപ്പെട്ടു. അതാണ് ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

